പുൽക്കൊടിത്തുമ്പിനു മഞ്ഞുതുള്ളിയെ സ്നേഹിക്കാനേ കഴിയൂ... സ്വന്തമാക്കാനാവില്ല....

ഞാന്‍, എന്നെ കുറിച്ച് ഒരു വാക്ക് .....


 ഞാന്‍, ഇന്നലെകളുടെ ഓര്‍മകളെ ഒരു നിധിപോലെ മനസ്സില്‍ സൂക്ഷിച്ച് ഇന്നിന്റെ നേരിനെ വെല്ലുവിളിയായി സ്വീകരിച്ച് നാളെയുടെ പ്രതീക്ഷയിലേക്ക് നടന്നു നീങ്ങുന്ന ഒരു നാട്ടിന്‍പുറത്തുകാരന്‍....... ബന്ധങ്ങളെയും,അതിലെ നൊമ്പരങ്ങളെയും സന്തോഷങ്ങളെയും ഒരുപോലെ സ്നേഹിക്കുന്ന ഒരു പാവം അകനാടുകാരന്‍.........

പ്രണയമാണെനിക്ക് ഇഷ്ടം... അവളോടുള്ള അടങ്ങാത്ത പ്രണയം...
 പക്ഷെ ഇപ്പൊ ഒന്നിനെക്കുറിച്ചു സ്വപ്നം കാണാറില്ല ഞാന്‍......ഒന്നും ചിന്തിക്കാറില്ല ഞാന്‍....എന്തെന്നാല്‍ ഞാന്‍ കാണുന്ന സ്വപ്നങളില്‍ നീ ഉണ്ടാകുമായിരുന്നു..എന്റെ ചിന്തകള്‍ നിന്നെ കുറിച്ചായിരുന്നു...പക്ഷെ ഇന്ന് നിന്നെ എനിക്കു നഷ്ടമായിരിക്കുന്നു.. ഇനി എന്തിനീ സ്വപ്നങളും,ചിന്തകളും..

ഇത് ഒരു പേജില്‍ കുറിച്ചിടുന്ന കുറെ വാക്കുകള്‍ അല്ലഎന്റെ ഹൃദയവും, രക്തവും, കണ്ണീര്‍കനവുമാണ്...കണ്ടുതീരാത്ത സ്വപ്‌നങ്ങള്‍ ആണ്... മറവി തീണ്ടാത്ത ഇന്നലകലാണ്....ഇന്നിന്റെ ആത്മതാളമാണ്....

 വെട്ടിമുറിക്കപെട്ട എന്റെ മനസിന്റെ ഓര്‍മ്മകളെഅറിഞ്ഞിട്ടും അറിയത്ത പോലെ ,വിടരാര്‍ കൊതിച്ചിട്ടും വിടരാനാവാത്തഎന്‍ സ്വപ്ന്ങ്ങള്‍ ഇവിടെ കുറിച്ചിട്ടെന്നു മാത്രം.............ഒരു വസന്ത കാലം മുഴുവന്‍ സ്വപ്നം കണ്ടു ...ഒരു പൂവിതള്‍ പോലും സ്വന്തമാക്കാന്‍ കഴിയാതെ പോയവരുടെ നോമ്പരങ്ങള്‍ക്ക്‌ .....പ്രണയത്തെ പ്രണയിക്കുന്നവര്‍ക്ക്...ജീവിതത്തെ പ്രണയിക്കുന്നവര്‍ക്ക്...പ്രകൃതിയെ പ്രണയിക്കുന്നവര്‍ക്ക്...അക്ഷരങ്ങളെ പ്രണയിക്കുന്നവര്‍ക്ക്...മഴയെ പ്രണയിക്കുന്നവര്‍ക്ക്...സംഗീതത്തെ പ്രണയിക്കുന്നവര്‍ക്ക്...ആര്‍ദ്രതയെ പ്രണയിക്കുന്നവര്‍ക്ക്...ഓര്‍മകളെ പ്രണയിക്കുന്നവര്‍ക്ക്...പാതി വഴിയില്‍ എനിക്ക് നഷ്ടമായ സുഹൃത്തിന്‌...പിന്നെ ഈ ജീവിത യാത്രയില്‍ എനിക്കൊരു ചുവന്ന പൂ സമ്മാനിച്ചവള്‍ക്ക് മുന്നില്‍ .....ഞാന്‍ ഇത് സമര്‍പ്പിക്കുന്നു.......

 പിരിയുവാന്‍ കഴിഞ്ഞിരുന്നില്ല ഞങ്ങള്‍ക്കൊരിക്കലുമേ, പക്ഷേ വിധി ഒടുവില്‍ അവളെ എന്നില്‍നിന്ന് പറിച്ചെടുത്തു, വിടപറഞ്ഞകലുംബോഴും അവളുടേ കണ്ണുകള്‍ എന്നോടു പറയുന്നുണ്ടായിരുന്നു "നിനക്കായി ഞാന്‍ പുനര്‍ജനിക്കുമെന്ന്" മാസങ്ങളും വര്‍ഷങ്ങളും എന്തിന് ഈ ജന്‍മംതന്നെ കഴിഞ്ഞാലും അവള്‍ക്കായി ഞാന്‍ കാത്തിരിക്കും, മനസില്‍ എരിയുന്ന ഒരു നെരിപ്പോടുമായി, അവളുടേ പുനര്‍ജനനത്തിനായി .... ഹി ഹി ഹി

No comments:

Post a Comment

LinkWithin

Related Posts Plugin for WordPress, Blogger...
everbestblog