പുൽക്കൊടിത്തുമ്പിനു മഞ്ഞുതുള്ളിയെ സ്നേഹിക്കാനേ കഴിയൂ... സ്വന്തമാക്കാനാവില്ല....

Friday, 4 January 2013

മകന് അമ്മ അയച്ച കത്ത് ....

 ""എന്‍റെ മോന്""
വീട്ടില്‍ നിന്നും പോന്നപ്പോള്‍ മോന്‍റെ ഒരു പഴയ ഷര്‍ട്ട്‌ അമ്മ എടുത്തോണ്ടു പോന്നാര്‍ന്നു. നല്ല തണുപ്പുള്ളപ്പോള ്‍ അമ്മ അതിട്ടോണ്ടാ കിടക്കാറ്. ഇവിടെ പുതപ്പില്ലാഞ്ഞി ട്ടല്ല എന്‍റെ മോന്‍റെ ഷര്‍ട്ട്‌,. അതിടുമ്പോള്‍ അമ്മയ്ക്ക് ഒരു ധൈര്യം പോലാ. മോന്‍റെ ഒന്നാം പിറന്നാളിന് അച്ഛന്‍ വാങ്ങിച്ചു തന്ന പുടവ അത് മാത്രമേ അമ്മ ഉടുത്തിട്ടുള്ളൂ . അത് അതുപോലെ തെക്കേ മുറിയിലെ അലമാരയില്‍ ഇരിക്കുവാ. അച്ഛന്‍റെ ഓര്‍മ്മയുടെ ബാക്കി
കഷ്ണമാ അത്. അതുടുപ്പിച്ചു വേണം മോന്‍ അമ്മയെ ചിതയില്‍ വെയ്ക്കാന്‍. അതുടുത്ത് കാണാന്‍ അച്ഛന് വല്യ ഇഷ്ട്ടായിരുന്നു .

Thursday, 3 January 2013

ഞാനും നീയും


നിന്റെ പാട്ടിന്റെ ഈണം 
എന്റെ വേദനകള്‍ക്ക്‌ 
ശമനൌഷധമാകട്ടെ......

പുഞ്ചിരിയുടെ ചൈതന്യം 
ജാഡ്യത്തെയകറ്റുന്ന
മന്ദാനിലനാകട്ടെ........

തലോടലിലെ കനിവില്‍ 
മനസ്സിലെ ഊഷരത 
ഉര്‍വ്വരമാകട്ടെ.....

Tuesday, 13 November 2012

സഞ്ചാരവീഥികള്‍

വാക്കുകള്‍ കൊണ്ടുള്ള വ്യവഹാരത്തില്‍
എനിക്കും നിനക്കും എത്ര അന്തരം
നോക്കു കൊണ്ടുപോലുമുള്ള
നിന്‍റെ സാമിപ്യം
എന്‍റെ ഹൃദയം കുലുക്കുന്നു  

നിന്‍റെ വാക്കുകള്‍
തുലാമഴയ്ക്ക്  മുന്നണിയായ
ആകാശ ഭേരികള്‍,
എന്‍റെ വാക്കുകള്‍
സമുദ്രഗര്‍ഭത്തില്‍   മയങ്ങുന്ന
മഴ മുത്തുകള്‍ .

നഷ്ടപെട്ട സുഹൃത്തിനു


ഓര്‍ക്കുന്നുണ്ട് ഞാന്‍ 
നിന്മുഖം വല്ലപ്പോഴും,
ജീവിത പരീക്ഷയില്‍ 
വേര്‍പിരിഞ്ഞു പോയെക്കിലും .

പണ്ടെത്ര പകലുകളില്‍ 
നാലുമണി പുളകത്തില്‍
ഇരുകൈ കോര്‍ത്തുനാം 
ഇരുചക്ര ശകടത്തില്‍ 
ഇടവഴികള്‍ താണ്ടിയതും. 

LinkWithin

Related Posts Plugin for WordPress, Blogger...
everbestblog