പുൽക്കൊടിത്തുമ്പിനു മഞ്ഞുതുള്ളിയെ സ്നേഹിക്കാനേ കഴിയൂ... സ്വന്തമാക്കാനാവില്ല....

Thursday 8 November 2012

ഓര്‍ക്കരുതെന്നോര്‍ത്താലും

എങ്ങനെ പണ്ടു കഴിഞ്ഞതാണോമലെ
നമ്മള്‍ ആനന്ദത്തിന്‍ നാട്ടില്‍
കാണാമറയത്താനെങ്കിലും ഞാന്‍ നിന്റ്റെ
കാതരമാന്‍മിഴി കാണുമെന്നും

ആദ്യാനുരാഗത്തിന്‍ നോവും മധുരവും
ഹൃദയത്തില്‍ ഇന്നും തുളുമ്പി നില്‍പ്പൂ
ആദ്യസമാഗമ ധന്യ നിമിഷങ്ങള്‍
ആരുമായ് ഞാന്‍ പങ്കുവയ്ക്കുകില്ല

തെങ്ങോല വീണയില്‍ തെന്നലിന്‍ അംഗുലി
തേനൂറും ഒരു രാഗമാലപിക്കെ
ചേതോഹരാംഗി നിന്‍ പ്രേമോപഹാരത്തിന്‍
മാധുര്യമെന്‍ ചുണ്ടില്‍ ഓടിയെത്തും

No comments:

Post a Comment

LinkWithin

Related Posts Plugin for WordPress, Blogger...
everbestblog