പുൽക്കൊടിത്തുമ്പിനു മഞ്ഞുതുള്ളിയെ സ്നേഹിക്കാനേ കഴിയൂ... സ്വന്തമാക്കാനാവില്ല....

Tuesday 2 October 2012

നമ്മള്‍ വന്നു ഇരിക്കാറുള്ള ഈ സരോവരം

വൈകുന്നേരങ്ങളില്‍ നമ്മള്‍ വന്നു ഇരിക്കാറുള്ള ഈ സരോവരം..ഇന്നെനിക്കു ഓര്‍മ്മക്കുറിപ്പിലെ നാലക്ഷരം മാത്രം.
 എത്രയോ സായാഹ്നങ്ങളില്‍ പങ്കിട്ടെടുത്തു നമ്മുടെ അനുരാഗം പരസ്പരം.
 എല്ലാം കാലം മായ്ച്ചിരിക്കുന്നു..കാലത്തിനൊപ്പം പോയപ്പോള്‍ എനിക്കു നഷ്ടമായത് ആ നല്ല ദിനങ്ങള്‍.
 ഈ അസ്തമിക്കുന്ന സൂര്യനെ കാണാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. എന്നിലെ സൂര്യന്‍ എന്നേ അസ്തമിച്ചിരിക്കുന്നു.

 തിരികെ പകരമായി വരുന്ന ചന്ദ്രനും എനിക്കു സമ്മാനിക്കുന്നതു ജീവനറ്റ തുടിപ്പുകള്‍.
 ഈ ഒഴുകുന്ന സാഗരങ്ങള്‍ക്കു പറയുവാന്‍ ഒത്തിരി കഥകളുണ്ടാകും..പലതിനും സാക്ഷിയായി.
 അവയില്‍ കൂടുതലും മറ്റുള്ളവരുടെ നൊമ്പര പ്രണയകാവ്യങ്ങളായിരിക്കാം.
 എന്നിലെ പ്രണയം എപ്പോഴോ എനിക്കു നഷ്ടമായി..നമുക്കിടയില്‍ മൗനം വല്ലാതെ നീണ്ടുപോകുന്നു .
 പകലുകളില്‍ മാനത്തു തെളിയാത്ത നക്ഷത്രങ്ങളെ പോലെ, എന്നുടെ ദുഖങ്ങളെ ആരും അറിയാതെ പോകുന്നു.
 ജീവിതത്തിലെ ഒരു ചെറിയ ഇടവേളകളായി ഈ നിമിഷങ്ങളെ കരുതാം.
 അകന്നു പോയ നറുമണങ്ങളെ തേടി പ്രതീക്ഷയോടെ യാത്ര തുടരാം പതിയെ.
 ഒരുപക്ഷെ അന്നു ഞാന്‍ തനിച്ചായിരിക്കാം..........

No comments:

Post a Comment

LinkWithin

Related Posts Plugin for WordPress, Blogger...
everbestblog