പുൽക്കൊടിത്തുമ്പിനു മഞ്ഞുതുള്ളിയെ സ്നേഹിക്കാനേ കഴിയൂ... സ്വന്തമാക്കാനാവില്ല....

Monday 12 November 2012

" പ്രണയനിലാവ് മാഞ്ഞു.."



"മനസ്സിലെ പ്രണയനിലാവ് മാഞ്ഞു,,
വേനല്‍ക്കനവുകള്‍,മുകില്‍ മറഞ്ഞ,,
മഴയെ മോഹിച്ചു...

ഇനിയും കുളിരോടെ പെയ്യുമാ,,
തുള്ളികള്‍ കൊതിച്ചു...

പോയൊരാ നിമിഷങ്ങള്‍ കൊതിച്ചൂ,,
എന്റെ മനസ്സിന്നു,നിന്റെ കൊഞ്ചല്‍ കൊതിച്ചു...
ഒരു മഞ്ഞുകാലം,വിരുന്നെത്തുവാന്
‍,,
ഒരു പൂവിന്റെ,ഇതളിലൊഴുകുവാന്‍,,
എന്‍ മൂകസ്നേഹം,വെറുതെ കൊതിച്ചു...

വെറുതെ,ഇനിയും വെറുതെ,,
മനസ്സിന്നു സാന്ത്വനം കൊതിച്ചൂ...
ഇനിയൊരു വീഥിയില്‍,കാത്തു നില്‍ക്കുവാന്‍,,
പൂക്കളുമായൊരാള്‍ വരികയില്ലെന്നോര്‍ത്തു,,
വെറുതെ,മനസ്സിന്നു കരയുന്നു...

മനസ്സിലെ പ്രണയനിലാവ് മാഞ്ഞു,,
വേനല്‍ക്കനവുകള്‍,മുകില്‍ മറഞ്ഞ,,
മഴയെ മോഹിച്ചു...
ഇനിയും കുളിരോടെ പെയ്യുമാ,,
തുള്ളികള്‍ കൊതിച്ചു...
 
 
( പൂമ്പാറ്റ )
 

No comments:

Post a Comment

LinkWithin

Related Posts Plugin for WordPress, Blogger...
everbestblog